KUDUMBA UNITS
കുടുംബയൂണിറ്റ്.
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴിലുള്ള കുടുംബയൂണിറ്റുകള്‍ നല്ലരീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നു. കുടുംബയൂണിറ്റുകള്‍ വ്യക്തി ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും ശിഥിലമായിക്കിടക്കുന്ന കുടുംബബന്ധങ്ങള്‍ യോചിപ്പിലേക്ക് എത്തിക്കുവാനും സഹായകമാണ്. എല്ലാ മാസവും കുടുംബയൂണിറ്റിന്റെ യോഗങ്ങള്‍ ഓരോ ഭവനങ്ങളിലായി ക്രമീകരിക്കുകയും വിവിധ പ്രായത്തിലുള്ള ഇടവക ജനങ്ങള്‍ പ്രയഭേതമന്യേ ഉത്സാഹത്തോടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ക്രിസ്തീയ ഭക്തി ഗാനങ്ങള്‍, ആരാധനാ ഗീതങ്ങള്‍, പ്രസംഗങ്ങള്‍, ഉപന്യാസങ്ങള്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ ടെസ്റ്റ് എന്നിങ്ങനെ സുവിശേഷീകരണത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തുന്ന കുടുംബയൂണിറ്റ് ഇടവകയുടെ അഭിമാനം തന്നെയാണ്. അതിനായി അക്ഷീണം പ്രയത്നിക്കുന്നവരെ ഓര്‍ക്കുകയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.