ഏലിയാസ്‌ മോർ അത്താനാസ്യോസ്‌ തിരുമേനിക്ക് അഭിനന്ദനങ്ങൾ.

Share

സ്വീഡനിലെ വാർട്ടൻ ബോട്ടൻ ദൈവശാസ്ത്ര വിദ്യാലയത്തിൽ നിന്നും, ദൈവശാസ്ത്ര-സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള “ഓർഡർ ഓഫ്‌ സെന്റ്‌: മീഖായേൽ” അവാർഡിനർഹനായ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഏലിയാസ്‌ മോർ അത്താനാസ്യോസ്‌ തിരുമനസ്സിന് കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ അഭിനന്ദനങ്ങൾ…

Read More

സുറിയാനി ഭാഷയുടെ പ്രാധാന്യം എന്ത്…??

Share

നമ്മുടെ ആരാധനാക്രമങ്ങള്‍ എല്ലാം സുറിയാനി ക്രമങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഒട്ടുമിക്ക ശുശ്രൂഷകളുടെയും ക്രമങ്ങളുടെയും പാട്ടുകളുടെയും മലയാളം പരിഭാഷ ഇന്ന് നമുക്ക് ലഭ്യമാണ്. ചില പദങ്ങളും പദസമുച്ചയങ്ങളും നാം ഇപ്പോഴും സുറിയാനില്‍ തന്നെ ഉപയോഗിക്കുന്നു. എന്തിനാണ് സുറിയാനി ഭാഷ ഉപയോഗിക്കുന്നത് എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. അതിന്റെയെല്ലാം മലയാളം ലഭ്യമാണല്ലോ എന്നതാണ് അവർ അത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ കാരണം. നമ്മുടെ കർത്താവ് സംസാരിച്ചിരുന്ന അരാമ്യ ഭാഷയുടെ രൂപഭേദമാണ് സുറിയാനി. അതായത് നമ്മുടെ കർത്താവ് സംസാരിച്ച ഭാഷയാണ് നമ്മുടെ…

Read More

യാത്രയയപ്പ് നടത്തി

Share

കണ്ണ്യാട്ടുനിരപ്പ് സെന്റ്‌ ജോണ്‍സ്  യാക്കോബായാ സുറിയാനിപ്പള്ളിയിൽ സ്തുത്യർഹമായ മൂന്നര വർഷത്തെ  സേവനം നടത്തിയ ബഹു. വികാരി റവ. ഫാ. ജേക്കബ്ബ് കാട്ടുപാടത്തിനും ,  ഒന്നര വർഷത്തെ സേവനം നടത്തിയ സഹ വികാരി. റവ. ഫാ. ഏലിയാസ് തുരുത്തേലിനും ഇടവക യാത്രയപ്പ് നടത്തി. ഇടവക മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം മണീട്  പള്ളിയിലേക്ക്  ബഹു ജേക്കബ് അച്ചനേയും ഇടയാർ പള്ളിയിലേക്ക് ബഹു. ഏലിയാസ് അച്ചനെയും നിയമിക്കുകയും റവ. ഫാ സ്ലീബാ പോൽ വട്ടവേലിൽ കോർ  എപ്പിസ്ക്കോപ്പാ അച്ചനെ ഇടവക വികാരിയായി നിയമിക്കുകയും…

Read More

Share

പരി. യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബര്‍ 26 മുതല്‍ 31 വരേ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റെര്‍ മൈതാനിയില്‍…

Read More

Patriarche of Anthioch

Share

ആകമാന സുറിയാനി ഓർത്ത ഡോക്സ് സഭയുടെ പരമ മേലദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ ഈവാസ് പ്രഥമൻ  ബാവ…. ||| ശുബ്ഹോ ലാബോ ലാബ്റോ വൽ റൂഹോ കാദീശോ |||കർത്താവിൽ പ്രിയ സഹോദരങ്ങളെ … ലോകമെമ്പാടുമുള്ള പരിശുദ്ധ സുറിയാനി സഭയുടെ മക്കൾക്ക്‌ ഇത് ആത്മീയ ആനന്ദത്തിന്റെ നിമിഷങ്ങളാണ്.പരിശുദ്ധ സഭയുടെ ദൃശ്യ തലവൻ , അത്യുന്നതനായ ദൈവം തമ്പുരാന്റെ ഭൂമിയാകുന്ന ഈ ഇടവകയുടെ വികാരി , യാക്കോബ് ഗൃഹത്തിന്റെ അധിപതി , പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ…

Read More

ബസേലിയോസ്‌ പൌലോസ്‌ ദ്വിതീയന്‍ ബാവ മലങ്കരയുടെ പ്രകാശ ഗോപുരം.

Share

ബസേലിയോസ്‌ പൌലോസ്‌ ദ്വിതീയന്‍ ബാവ മലങ്കരയുടെ പ്രകാശ ഗോപുരം. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ പൌലോസ്‌ ദ്വിതീയന്‍ ബാവായുടെ 17 – ാ‍മത്‌ ശ്രാദ്ധപ്പെരുന്നാള്‍, ആ പുണ്യശ്ലോകന്റെ കബറിടം സ്ഥിതി ചെയ്യുന്ന മലേക്കുരിശ്‌ ദയറായില്‍ ആഗസ്റ്റ്‌ 25 മുതല്‍ സെപ്റ്റംബര്‍ 1 വരെ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെയും പരിശുദ്ധ സഭയിലെ മറ്റ്‌ മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുകയാണ്‌. സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ ദ്യഷ്ടാന്തമായിരുന്നു ശ്രേഷഠ ബാവ. സഭയുടെ വിശ്വാസ സത്യങ്ങളെ മരണം വരെ…

Read More

ഉയിര്‍പ്പ്‌ തിരുനാള്‍

Share

   ഇന്ന് ഉയിര്‍പ്പ്‌ തിരുനാള്‍. ഇന്ന് കല്ലറകളെ തുറന്ന് അവന്‍ പുറത്തു വന്നു ലോകത്തിന്റെ പാപത്തെ പ്രതി ക്രൂശേറ്റ്‌ മരിച്ചവന്‍ ഇന്ന് കല്ലറയെ ഭേദിച്ച്‌ പുറത്തു വന്ന് തന്റെ വാഗ്ദത്തം നിറവേറ്റി ഉയിര്‍പ്പ്‌ സന്തോഷത്തിന്റെ പ്രതീകമാണ്‌ കര്‍ത്താവ്‌ ഉദ്ധാനം ചെയ്തതിലുള്ള സന്തോഷം, മാനവരാശിയ്ക്ക്‌ രക്ഷ കൈവന്ന സന്തോഷം. മരണത്തിന്റെ ബന്ധനത്തെ തകര്‍ത്ത്‌ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു എങ്കില്‍ എന്റെയും നിങ്ങളുടെയും പാപത്തിന്റെ ബന്ധനങ്ങളെ അഴിച്ച്‌ ഒരു പുതിയ സ്യഷ്ടിയായിത്തീരാന്‍ ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ രക്ഷാകരമായ ഉയിര്‍പ്പ്‌ വെറും ആഘോഷത്തിനു വേണ്ടി മാത്രം ഓര്‍മ്മിക്കുന്ന ഒരു…

Read More

ദു:ഖ ശനി

Share

  ഇന്ന് ദു:ഖ ശനി. വിശുദ്ധ സഭ മരിക്കപ്പെട്ടവരുടെ ഓര്‍മ്മ ദിവസമായി ഈ ദിവസത്തെ കണക്കാക്കുനു. ക്രൂശിതനായി മരിച്ച്‌ കല്ലറയയില്‍ സംസ്ക്കരിക്കപ്പെട്ട ക്രിസ്തു പാതാളത്തോളം ഇറങ്ങിച്ചെന്ന് ആദാമിനെ സുവിശേഷം അറിയുക്കുന്നതും. അവന്റെ പാപത്തിന്റെ ചങ്ങലയെ പൊട്ടിച്ച്‌ എറിഞ്ഞ്‌ മാനവരാശിയ്ക്കു രക്ഷ തിരികെത്തരുന്നതുമായ മഹാസംഭവത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്‌ സഭ ഇപ്രകാരം ആചരിക്കുന്നത്‌. നമ്മില്‍ നിന്ന് വാങ്ങിപ്പോയവരെ ഓര്‍മ്മിക്കാന്‍ ബാദ്ധ്യതപ്പെട്ട ഒരു ദിവസം കൂടിയാണ്‌ ഇന്ന്…

Read More