
Category Archives: OUR CHURCH


Dr. Dixon P Thomas honoured for his proud achievement.
Hearty Congragulations to Sir Dixon P Thomas panachiyil (former VICE PRESIDENT of ST: JOHNS YOUTH ASSOSCIATION KANNIATTUNIRAPPU) who secured Doctrate in education……… He continuing his service in Youth Assosciation by guiding us….. sri. James M Paul(Sec. Youth Assosciation Kanniattunirappu) presenting him a momento for his achivement……

കണയന്നൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് കുരിശുപള്ളിയിലെ സുവിശേഷ മഹായോഗം
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴിലുള്ള കണയന്നൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് കുരിശുപള്ളിയിലെ 1 ദിവസത്തെ സുവിശേഷ മഹായോഗത്തില്‍ നിന്നും വികാരി വന്ദ്യ സ്ലീബ പോള്‍ കോര്‍ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു ഫാ. ജോസ് പരത്തുവയലില്‍ വചനശുശ്രൂഷ നിര്‍വഹിച്ചു….. …
22 / 03 /2015 ) സമിയോ ഞായര്‍ / കുരുടന്‍റെ ഞായര്‍

ഭാഗ്യസ്മരണാർഹനായ പരിശുദ്ധ പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെ ഒന്നാമതു ദുഖ്റൊനോ പരിശുദ്ധ സഭ ആചരിക്കുന്നു ********************************************************************************************* ഞങ്ങളുടെ മോറാനേ… യേശു മശിഹ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന മഹോന്നതമായ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് തന്റെ ശ്രീഭണ്ടാരങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരനായി അങ്ങ് മേവുമ്പോള്‍.. മക്കള്‍ ഈ ഭൂമിയില്‍ അനുഭവിക്കുന്ന യാതനകളെയും , പീഡനങ്ങളെയും, രോഗങ്ങളെയും , പരീക്ഷണങ്ങളെയും ഓര്‍ത്തു,, മക്കള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ… പിതാവേ…അങ്ങയുടെ അതിവിശുദ്ധമായ നിറപുഞ്ചിരിയും, മാലാഖാ സദൃശ്യമായ മുഖഭാവവും, ജീവനുള്ള കാലത്തോളം മക്കള്‍ മറക്കുകയില്ല.. പരിശുദ്ധ…

സാഖാ പ്രഥമൻ പാത്രീയാർക്കീസ് ബാവായുടെ ഓർമ്മ
കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രീയാർക്കീസ് ബാവായുടെ ഓർമ്മ കണ്ണ്യാട്ടുനിരപ്പ് സെൻറ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നടത്തപ്പെട്ടു. പരിശുദ്ധ ബാവയ്ക്ക് വേണ്ടി പ്രത്യേകം ധൂപ പ്രാർത്ഥന നടത്തി . തുടർന്ന് ഇടവക വികാരി വന്ദ്യ സ്ളീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ പരിശുദ്ധ ബാവയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി…
താമസിച്ചുള്ള ധ്യാനം
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴില്‍ സെന്റ് ജോണ്‍സ് റിട്രീറ്റ് സെന്ററില്‍ “ആന്തരീക വിശുദ്ധീകരണ ധ്യാനം” (താമസിച്ചുള്ളത്) ഇന്നു (മാര്‍ച്ച് 22) ആരംഭിക്കും 3 മണിക്ക് രജിസ്ട്രേഷന്‍ തുടര്‍ന്നു സന്ധ്യാ പ്രാര്‍ത്ഥനയോടു കൂടെ ആരംഭിക്കും…
പരിശുദ്ധ പിതാവിന് സ്വാഗതം
പിതാക്കൻമാരുടെ പിതാവും ഇടയന്മാരുടെ ഇടയനും അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ പാത്രീയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ മലങ്കരയുടെ മണ്ണിലേക്ക് എഴുന്നള്ളുന്നു . പരിശുദ്ധ പിതാവിന്റെ ആദ്യ അപ്പോസ്തോലിക സന്ദർശനത്തിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് പരിശുദ്ധ സഭ. ഈ വേളയിൽ പരിശുദ്ധ പിതാവിന് കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളി യുടെ എല്ലാവിധ ആദരങ്ങളും അർപ്പിക്കുന്നതോടൊപ്പം പരിശുദ്ധ പിതാവിനെ ആദരപൂർവ്വം മലങ്കര മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു…
43 ) മത് ജൂബിലി പെരുന്നാൾ
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കൊബായ സുറിയാനിപ്പള്ളിയുടെ 43 ) മത് ജൂബിലി സ്മാരക പെരുന്നാളും , പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിത്രീയൻ പാത്രിയാർക്കീസ് ബാവായുടെ 83 ) മത് ഓർമ്മ പ്പെരുന്നാളും , 1090 )൦ ആണ്ടിലെ ഉടമ്പടിയുടെ 100 )൦ വാർഷികവും സംയുക്തമായി 2015 ഫെബ്രുവരി 6,7,8 വെള്ളി ,ശനി,ഞായർ തിയ്യതി കളിൽ ഭക്തിപൂർവ്വം കൊണ്ടാടുന്നു. പെരുന്നാളിൽ എല്ലാവരുടെയും സജീവമായ സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു…