ഇന്ന് ദു:ഖ ശനി. വിശുദ്ധ സഭ മരിക്കപ്പെട്ടവരുടെ ഓര്‍മ്മ ദിവസമായി ഈ ദിവസത്തെ കണക്കാക്കുനു. ക്രൂശിതനായി മരിച്ച് കല്ലറയയില്‍ സംസ്ക്കരിക്കപ്പെട്ട ക്രിസ്തു പാതാളത്തോളം ഇറങ്ങിച്ചെന്ന് ആദാമിനെ സുവിശേഷം അറിയുക്കുന്നതും. അവന്റെ പാപത്തിന്റെ ചങ്ങലയെ പൊട്ടിച്ച് എറിഞ്ഞ് മാനവരാശിയ്ക്കു രക്ഷ തിരികെത്തരുന്നതുമായ മഹാസംഭവത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് സഭ ഇപ്രകാരം ആചരിക്കുന്നത്. നമ്മില്‍ നിന്ന് വാങ്ങിപ്പോയവരെ ഓര്‍മ്മിക്കാന്‍ ബാദ്ധ്യതപ്പെട്ട ഒരു ദിവസം കൂടിയാണ് ഇന്ന്…
