ഭാഗ്യസ്മരണാർഹനായ പരിശുദ്ധ പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെ ഒന്നാമതു ദുഖ്റൊനോ പരിശുദ്ധ സഭ ആചരിക്കുന്നു
*********************************************************************************************
ഞങ്ങളുടെ മോറാനേ…
യേശു മശിഹ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന മഹോന്നതമായ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് തന്റെ ശ്രീഭണ്ടാരങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരനായി അങ്ങ് മേവുമ്പോള്‍..
മക്കള്‍ ഈ ഭൂമിയില്‍ അനുഭവിക്കുന്ന യാതനകളെയും , പീഡനങ്ങളെയും, രോഗങ്ങളെയും , പരീക്ഷണങ്ങളെയും ഓര്‍ത്തു,, മക്കള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ…
പിതാവേ…അങ്ങയുടെ അതിവിശുദ്ധമായ നിറപുഞ്ചിരിയും, മാലാഖാ സദൃശ്യമായ മുഖഭാവവും, ജീവനുള്ള കാലത്തോളം മക്കള്‍ മറക്കുകയില്ല..
പരിശുദ്ധ പിതാവേ…
അങ്ങയുടെ വാത്സല്യ മക്കള്‍ക്ക് വേണ്ടി..
പിതാവാം ദൈവത്തോട് നിരന്തരം മധ്യസ്ഥത യാചിക്കേണമേ…
ആമ്മീന്‍.