വീണ്ടും ക്രിസ്തുമസ് കടന്നു വരുന്നു . പുൽക്കൂടൊരുക്കിയും അലങ്കാര ദീപങ്ങൾ തെളിയിച്ചും ദൈവപുത്രന്റെ ദിവ്യ ജനനം നമ്മൾ ആഘോഷിക്കുന്നു. ഓരോ ക്രിസ്തുമസും ആഘോഷങ്ങളുടെ മാത്രം ദിനങ്ങളായി മാറുന്നു. എളിമയിലും തള്ളപ്പെട്ട അവസ്ഥയിലും ഏറ്റവും ഹീനമായ സാഹചര്യങ്ങളിലുമാണ് ദൈവപുത്രൻ ഭൂജാതം ചെയ്തത് എന്നത് അത്ഭുതാവഹമായ കാര്യമാണ്. എന്നാൽ നമ്മുടെ ആഘോഷങ്ങൾ പലപ്പോഴും ഈ സത്യം മനസ്സിലാക്കാതെയാണ് എന്ന് തോന്നാറുണ്ട്. ഏറ്റവും കൂടുതൽ മദ്യം ഒഴുക്കി ക്രിസ്തുമസ് ആഘോഷിക്കുന്നവരായി നമ്മൾ മാറുന്നു. എളിമയിൽ ജനിച്ച ക്രിസ്തുവിനെ ആഢംബര പൂർണ്ണമായ അവസ്ഥയിൽ ഓർക്കുന്നത് വിരോധാഭാസമായി മാറുന്നു. രാജകൊട്ടാരങ്ങളുടെ മഹിമ കാംക്ഷിക്കാതെ പുൽക്കൂടിന്റെ ലാളിത്യത്തിലേക്ക് ഇറങ്ങ്ങ്ങി വന്ന ക്രിസ്തുവിനെ നമുക്ക് സ്വീകരിക്കാം. ഹ്യദയങ്ങളെ ബേദ് ലഹേമിൽ കർത്താവിന് ഇടമൊരുക്കിയ പുൽക്കുടിലാക്കി മാറ്റാം. എളിയവനെ മാറ്റി നിർത്തി , കഷ്ടപ്പെടുന്നവന്റെ കണ്ണുനീരിൽ സഹാനുഭൂതി കാണിക്കാതെ ക്രിസ്മസ് ഒരു പ്രഹസനമാക്കി മാറ്റുന്നവർക്കിടയിൽ ക്രിസ്തുവിനു ഇടമൊരുക്കുന്ന നല്ല ഹ്യദയങ്ങളായി നമുക്ക് രൂപാന്തിരപ്പെടാം. നമ്മുടെ ഹ്യദയങ്ങളാകുന്ന പുൽക്കൂട്ടിൽ ക്രിസ്തു ജനിക്കട്ടെ. എല്ലാവര്ക്കും കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ഹ്ര്യദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ .
← The Enthronement of our Patriarch Moran Mor Ignatius Aphrem II, see the most awaited & blessed ceremony..that ever happen… 43 ) മത് ജൂബിലി പെരുന്നാൾ →