സെന്റ് ജോർജ്ജ് മൗണ്ട് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു
സെന്റ് ജോർജ്ജ് മൗണ്ട് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴിലുള്ള കണയന്നൂർ സെന്റ് ജോർജ്ജ് മൗണ്ട് കുരിശുപള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു. 29 ന് വിശുദ്ധ കുർബ്ബാനയെ തുടർന്ന് കൊടി ഉയർത്തി. വൈകീട്ട് സെന്റ് ജോർജ്ജ് യൂത്തിന്റെ “കലാസന്ധ്യ 2014 ” നടത്തപ്പെട്ടു. പിറ്റേന്ന് രാവിലെ വിശുദ്ധ കുർബ്ബാനയും വൈകുന്നേരം ദേശം ചുറ്റിയുള്ള പ്രദക്ഷണവും നടത്തപ്പെട്ടു. പ്രദക്ഷിണത്തിൽ നാനാജാതി മതസ്തരായ ആളുകൾ ഭക്ത്യാദരവോടെ പങ്കെടുക്കുകയും നാഗപ്പാടി പന്തൽ,പാലസ്സ്ക്വയർ , സെന്റ് തോമസ് ചർച്ച് എരുവേലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പള്ളിയിൽ തിരിച്ചെത്തി. തുടർന്ന് നേർച്ച സദ്യ നടത്തപ്പെട്ടു. പ്രധാന പെരുന്നാൾ ദിവസമായ ഒന്നാം തിയ്യതി വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രദക്ഷണവും നേർച്ച വിളമ്പും നടത്തപ്പെട്ടു. പെരുന്നാളിന്റെ അനുഗ്രഹത്തിനായി രാപകൽ അദ്ധ്വാനിച്ച എല്ലാവർക്കും പരിശുദ്ധന്റെ മദ്ധ്യസ്ഥതയാലെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.