സിറിയ സമാധാനത്തിലേക്ക്

Share
ലോകമെമ്പാടുമുള്ള സുറിയാനി ക്രിസ്ത്യാനികളുടെ വലിയ വേദനയായിരുന്നു സിറിയയിലെ  ആഭ്യന്തര പ്രശ്നങ്ങളും കലാപവും. തീവ്രവാദത്തിന്റെ വേലിയേറ്റങ്ങളിൽ പെട്ട് വലഞ്ഞ സിറിയൻ ജനത. നിരന്നു കിടക്കുന്ന മ്രത ശരീരങ്ങൾ, തകർന്നടിഞ്ഞ ദേവാലയങ്ങൾ. ആരുടെയും കണ്ണു നനയിക്കുന്ന കാഴ്ചകളാൽ ഭീതിതമായിരുന്നു സിറിയ. ഹോംസിലെ ദേവാലയവും അരമനവും അനാഥാലയവുമെല്ലാം തീവ്രവാദികൾ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൂട്ടിയിട്ട അസ്ഥിക്കൂമ്പാരങ്ങൾക്ക് മുന്നിൽ മിഴിനീർ പൊഴിച്ച സിറിയൻ ജനതയ്ക്ക് സമാധാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു കിട്ടുന്നു. ഹോംസിൽ നിന്നും മുഴുവൻ തീവ്രവാദികളെയും ഒഴിപ്പിച്ചുവെന്നും നഗരം സിറിയൻ സർക്കാറിന്റെ നിയന്ത്രണത്തിൽ ആണെന്നുമാണ് പുതിയ വിവരങ്ങൾ. എന്നും സുറിയാനി സഭയ്ക്ക് കൈത്താങ്ങലായി നിലകൊണ്ട സിറിയൻ പ്രസിഡന്റ് Bashar al-Assad ന് അഭിനന്ദനങ്ങൾ. നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. ഹോംസിൽ തകർക്കപ്പെട്ട  വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വിശുദ്ധ ദേവാലയത്തിന്റെ  മുന്നിൽ നിന്നും പിതാക്കന്മാർ ഏറ്റു പറയുന്നു “നിങ്ങൾക്ക് ഞങ്ങളുടെ ദേവാലയങ്ങളേ നശിപ്പിക്കാനാവൂ. ഞങ്ങളുടെ വിശ്വാസം തകർക്കുവാൻ സാദ്ധ്യമല്ല”. 11-05-2014  ൽ ഈ വിശുദ്ധ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ ദൈവം ഇടയാക്കിയതിയോർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു. പിതാക്കന്മാരുടെ കബറിടങ്ങളെ വഹിക്കുന്ന അനുഗ്രഹീതമായ ഈ പുണ്യഭൂമിയുംഅന്ത്യോഖ്യാ സിംഹാസനവും തകർക്കാനാകാത്ത വിശ്വാസത്തിന്റെ പാറമേൽ എന്നും നിലകൊള്ളട്ടേ. ക്രിസ്ത്യാനി എന്ന നാമം ആദ്യമായി വിളിക്കപ്പെട്ട അന്ത്യോഖ്യാ എന്ന പുണ്യഭൂമിയ്ക്ക് വേണ്ടി പരിവേദനങ്ങളിലും സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച പിതാക്കന്മാർക്ക് വേണ്ടി ഒരു ജനതയുടെ സമാധാനത്തിനു വേണ്ടി  നമുക്ക് പ്രാർത്ഥിക്കാം.
“അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടേ”
– With Prayers Tintu

syr1syr2

syr5

Photo Courtesy : Elias Mattappillil

syr3

syr4

Tintu

About Tintu

Tintu C Raju يسوع هو مخلصي. نفخر بأن نكون من يعقوبي السورية الأرثوذكسية المسيحية www.facebook.com/TintuCRaju

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>