കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രീയാർക്കീസ് ബാവായുടെ ഓർമ്മ കണ്ണ്യാട്ടുനിരപ്പ് സെൻറ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നടത്തപ്പെട്ടു. പരിശുദ്ധ ബാവയ്ക്ക് വേണ്ടി പ്രത്യേകം ധൂപ പ്രാർത്ഥന നടത്തി . തുടർന്ന് ഇടവക വികാരി വന്ദ്യ സ്ളീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ പരിശുദ്ധ ബാവയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
