പരിശുദ്ധ സാഖാ പ്രഥമൻ ബാവായുടെ പാദസ്പർശമേറ്റ കണ്ണ്യാട്ടുനിരപ്പ് പള്ളി – ഞങ്ങളെ നയിച്ച ശ്രേഷ്ഠ പിതാവേ , സമാധാനത്തോടെ പോവുക

Share

0nen532

ആകമാന സുറിയാനി സഭയ്ക്കും ലോകം മുഴുവനുമുള്ള ക്രൈസ്തവജനതയ്ക്കും നികത്താനാകാത്ത നഷ്ടമായി പരിശുദ്ധ പാത്രീയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ ഇവാസ് പ്രഥമൻ ബാവാ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു തനിക്കായി ഒരുക്കപ്പെട്ട സ്വർഗ്ഗീയ വാസസ്ഥലത്തേയ്ക്ക് യാത്രയായി.
ഈ വേർപാടിന്റെ വേദനയിൽ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും ലോകം മുഴുവനും ദു:ഖിക്കുമ്പോൾ ഈ ഇടവകയും ആ പരിശുദ്ധന്റെ ദേഹവിയോഗത്തിൽ ഹ്യദയ വേദനയോടെ അനുശോചനങ്ങൾ അറിയിക്കുന്നു. കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയിലെ മക്കൾക്ക് ആ പരിശുദ്ധ പിതാവ് ഊർജ്ജവും ആവേശവും ദൈവത്തിലേക്കുള്ള പാതയുമായിരുന്നു. ആ പുണ്യപാദസ്പർശമേൽക്കാൻ  ഈ ഇടവയ്ക്ക് ഭാഗ്യം  സിദ്ധിച്ചതിനേയോർത്ത് കർത്താവിനെ മഹത്വപ്പെടുത്തുകയാണ്. ആ പിതാവിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ പള്ളി ആ പിതാവിനെയും അന്ത്യോഖ്യാ സിംഹാസനത്തെയും തള്ളിപ്പറയുന്നവരുടെ ഇടപെടലുകളാൽ മലിനമാക്കപ്പെടുന്നതിൽ ഈ ഇടവയ്ക്കും ഇവിടുത്തെ സത്യവിശ്വാസികൾക്കും വലിയ വേദനയും ദുഖവുമുണ്ട്.
പരിശുദ്ധാ അന്ത്യോഖ്യാ സിംഹാസനത്തിന്റെ 122-മതു പാത്രീയർക്കീസ് ആയിരുന്നു പരിശുദ്ധ സാഖാ ഇവാസ് പ്രഥമന പാത്രിയാർക്കീസ് ബാവ. പരിശുദ്ധ യാക്കോബ് ത്രിതീയൻ പാത്രീയാർക്കിസ് ബാവായുടെ ദേഹവിയോഗത്തെ തുടർന്ന് മലങ്കരയുടെ പ്രകാശ ഗോപുരമായിരുന്ന ശ്രേഷ്ട ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയിൽ ചേർന്ന synund ശ്രേഷ്ട പിതാവിനെ ഈ സ്ഥാനത്തേയ്ക്ക് അവരോധിക്കുവാനുള്ള തീരുമാനിക്കുകയായിരുന്നു. 1980 സെപ്റ്റംബർ മാസം പതിനാലാം തിയതി പത്രോസിന്റെ അപ്പോസ്തോലിക സിംഹാസനത്തിൽ ആ പരിശുദ്ധ പിതാവ് ആരൂഢനായി തന്റെ ജീവിതാന്ത്യം വരെയും ഈ സഭയെ സ്നേഹിച്ചു ഈ സഭാ മക്കൾക്കായി ത്യാഗം സഹിച്ചു…
പരിശുദ്ധ പിതാവ് 1933 ഏപ്രിൽ മാസം 21ന് ഇറഖിലേ മൂസലിൽ ജനിച്ചു. Seenaherib എന്നായിരുന്നു പേര് നൽകിയത് St. Behnam ന്റെ പിതാവിന്റെ നാമം ആയിരുന്നു അത്. ആ അനുഗ്രഹീത കുടുംബത്തിലെ നാലാമനയായി പിറന്ന പിതാവിനു 3 സഹോദരന്മാരും 3 സഹോദരിമാരും ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ പൂർവ്വികന്മാർ ജെസ്രയുടെയും ട്രൈഗ്രീസിന്റെയും പ്രദേശത്തായിരുന്നു അവിടെ നിന്നും 300 വർഷങ്ങൾക്ക് മുൻപ് ഇറഖിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. അദ്ധേഹത്തിന്റെ പുർവ്വികർ പ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചവരായിരുന്നു. അദ്ധേഹത്തിന്റെ Grandfather ഇറാഖിലെ ഫൈസൽ രാജാവിൽ നിന്നും പ്രത്യേക പുരസ്കാരം നേടിയ വ്യക്തിയായിരുന്നു.
അദ്ധേഹത്തിന്റെ പിതാവ് ബഷീർ ഇവാസ് ഈസ്റ്റാംബുൾ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ വ്യക്തിയായിരുന്നു. തുടർന്ന് അദ്ധേഹം മിലിട്ടറി എഞ്ചിനിയറിംഗ് കോളേജിൽ അദ്ധ്യപകനായി.  തികഞ്ഞ സഭാ സ്നേഹിയായിരുന്ന അദ്ധേഹം ആരാധനയിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. അത് അദ്ധേഹത്തിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. തന്റെ ആൺ മക്കളിൽ ഒരാളെ വൈദികനാക്കണമെന്ന്  ആഗ്രഹിച്ചു  കുറച്ചു നാളുകൾക്ക് ശേഷം അദ്ധേഹം അദ്ധ്യാപനവ്യത്തി ഉപേക്ഷിച്ചു സ്വന്തമായി ഒരു ഫാക്ടറി ആരംഭിച്ചു. പക്ഷെ കുടുബത്തെ മുഴുവൻ വേദനയിലാക്കി പരിശുദ്ധ ബാവയ്ക്കു പത്തു വയസ്സു പ്രായമുള്ളപ്പോൾ അദ്ധേഹത്തിന്റെ പിതാവ് ഇഹലോക വാസം വെടിഞ്ഞു. അത് പരിശുദ്ധ പിതാവിനെ ഏറെ വേദനിപ്പിച്ചു. 2 വർഷങ്ങൾക്കു ശേഷം സ്വന്ത മാതാവും ഈ ലോകത്തിൽ നിന്നും വേർപെട്ടു.
ആറാമത്തെ വയസ്സുമുതൽ സന്യാസജീവിതം വേണമെന്നു ആ പിതാവ് ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും. എന്നാൽ ആ പിതാവ് പൂർണ്ണമായി ദൈവത്തിനായി ജീവിതം സമർപ്പിക്കപ്പെടുവാനായി ആഗ്രഹിച്ചു. പക്ഷെ കുടുംബത്തിലെ മുതിർന്ന പലരും അതിനു എതിർപ്പു പ്രകടിപ്പിച്ചു. എന്നാൽ ബാവായുടെ ദ്യഢ നിശ്ചയം തകർക്കാൻ ആർക്കും സാധിച്ചില്ല. വൈദീക പഠനത്തിനായി 1946 ൽ തന്റെ പതിമൂന്നാം വയസ്സിൽ  മൂസലിലെ സെന്റ് എഫ്രേം സെമിനാരിയിൽ ചേർന്നു. 1948 നവമ്പർ 28ന് അദ്ധേഹത്തിന് H.E മോർ അത്താനാസിയോസ് തോമ കസീർ കൊറോയോ സ്ഥനം നൽകി. 1983 ഫെബ്രുവരി 8 ന്  H.E മോർ ഗ്രീഗോറിയോസ് പൗലോസ് ബെൻഹം ‘അഫദയക്നോ’ (Half Deacon) സ്ഥാനം നൽകി. അടുത്ത വർഷം പരിശുദ്ധ പിതാവ് സെമിനാരിയിൽ നിന്നും Diploma പൂർത്തിയാക്കി.
1954 ജൂൺ മാസം ആറാം തിയ്യതി പരിശുദ്ധ പിതാവിന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു ദിവസമായിരുന്നു. അന്നേ ദിവസമായിരുന്നു ആ പിതാവ് സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ 21-മത്തെ വയസ്സിൽ.  മോർ ഗ്രീഗോറിയോസ് പൗലോസ് ബെൻഹം തന്നെയായിരുന്നു അദ്ധേഹത്തിനു റമ്പാൻ (monk) സ്ഥാനം നൽകിയത്. 1955 ഡിസംബർ 18 ന് H.E മോർ ദിവാന്നാസ്യോസ് അദ്ധേഹത്തിനു Full Deacon പദവി നൽകി. 1955 ൽ അദ്ധേഹം ഹോംസിലെ പാത്രീയാർക്കൽ staff ൽ അംഗമായി. പാത്രിയാർക്കൽ സെക്രട്ടറിയുടെ സഹായിയായി.
വിദ്യാഭ്യാസ രംഗത്തിൽ സാഖാ ബാവ ഒരു പ്രതിഭ തന്നെയായിരുന്നു. സ്ഥിരമായി ഉയർന്ന മാർക്ക് വാങ്ങി പാസ്സായിരുന്നു.  മൂസലിലെ Al-Tahra Al-Dakhilyah’s church (Our Lady’s church) and Mor Touma’s school (St.Thomas school)  എന്നിവിടങ്ങളിലായിരുന്നു അദ്ധേഹം തന്റെ വിദ്യാഭ്യാസം നിർവ്വഹിച്ചത്. 1957 ൽ അദ്ധേഹം 97% മാർക്ക് നേടിയാണ് കോളേജിൽ നിന്നും ബിരുദം നേടിയത്. ചരിത്രം,തത്വശാത്രം,ദൈവശാസ്ത്രം,church-low എന്നീ മേഖലകളിൽ അദ്ധേഹത്തിനു ഉയർന്ന തലത്തിലുള്ള അറിവുണ്ടായിർന്നു.സുറിയാനി , അറബി, ഇംഗ്ലീഷ് മുതലായ ഭാഷകൾ അഗാദ്ധമായ പാഢിത്യം അദ്ധേഹത്തിനുണ്ടായിരുന്നു.
1955-1958 കാലഘട്ടത്തിൽ റമ്പാനായിരുന്ന സഖാ ബാവ ജേർണലിസം വിഷയമാക്കി ഡിപ്ലോമ നേടി. 1960 ൽ അദ്ധേഹം ന്യൂയോർക്കിലെ General Theological college of episcopal church ൽ ദൈവശാസ്ത്ര പഠനത്തിനായി ചേർന്നു. 1983ൽ ദൈവശാസ്ത്രത്തിൽ Doctorate നേടി
പരിശുദ്ധ പിതാവ് തനിയെയും പരിശുദ്ധ യാക്കോബ് ത്രിതീയൻ പാത്രീയർക്കീസ് ബാവായുടെ സംഘത്തോടൊപ്പവും പലയാത്രകളും ചെയ്തിട്ടുണ്ട്. ഒട്ടനവഥി രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 1962 ലും 1963 ലും വത്തിക്കാൻ എക്യുമെനിക് കൗൺസിലിൽ ആ പരിശുദ്ധ പിതാവ് പങ്കെടുത്തു
ഭാരതത്തിന്റെ മണ്ണിലേക്ക് നാലു തവണ എഴുന്നെള്ളി വന്ന് നമ്മെ അനുഗ്രഹിച്ച ആ പിതാവ് ഈ ലോകത്തിൽ നിന്നും നിത്യതയിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ മലങ്കര മക്കളെ ഹ്രദയത്തോടു ചേർത്തു വെച്ചു സ്നേഹിച്ച ആ പരിശുദ്ധ പിതാവിനോട് എങ്ങിനെ നന്ദി പറയണം.. അറിയില്ല. കേവലം ഒരു നന്ദി കൊണ്ട് ആ പരിശുദ്ധ പിതാവിനോടുള്ള സ്നേഹം അറിയിക്കുക അസാദ്ധ്യം.  ഹ്യദയത്തിന്റെ അഗാധതയിൽ നിന്നും പരിശുദ്ധ പിതാവിനായി ഒരു യാത്രാ മൊഴി മാത്രം.
ഞങ്ങളെ നയിച്ച ശ്രേഷ്ഠ പിതാവേ , സമാധാനത്തോടെ പോവുക

لدينا الراحة الأب الحبيب في سلام. وسوف نتذكر لك إلى الأبد. مع القلب مؤلمة Tintu

Tintu

About Tintu

Tintu C Raju يسوع هو مخلصي. نفخر بأن نكون من يعقوبي السورية الأرثوذكسية المسيحية www.facebook.com/TintuCRaju

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>