ആര്‍ച്ച് ബിഷപ്പ് മോര്‍ സിറില്‍ അഫ്രേം കരീം മേത്രാപ്പോലീത്തായെ പരിശുദ്ധ പത്രോസിന്റെ 123മത് പിന്‍ഗാമിയായി തെരഞ്ഞെടുത്തു.നി.വ.ദി.മ.മ.ശ്രീ. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം II എന്നായിരിക്കും നിയുക്ത പാത്രിയാര്‍ക്കീസിന്റെ നാമധേയം.ലെബാനോനിലെ അച്ചാനിയിലുള്ള മോര്‍ യാക്കോബിന്റെ ദയറായില്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ ആകമാന സുന്നഹദോസ് ആണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.ഇന്ത്യം സമയം 1.45 കൂടിയാണ് സുറിയാനി സഭക്ക് പുതിയ ഇടയനെ ലഭിച്ചത്. നിലവില്‍ പരിശുദ്ധ സഭയുടെ കിഴക്കന്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പൊലീത്തായാണ് നിയുക്ത പരിശുദ്ധ പിതാവ്.