പരിപാവനമായ പഴയ ഏടുകൾ

Share

യേശുക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്ത സാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനോയുടെ പുണ്യനാമത്തിലുള്ള കണ്ണ്യാട്ടുനിരപ്പ്‌ മോർ യൂഹാനോൻ മാംദോനോ യാക്കോബായ സുറിയാനിപ്പള്ളി ക്രിസ്താബ്ദം 1872 മെയ്‌ മാസം 20ാ‍ം തിയതിയാണ്‌ സ്ഥാപിതമായത്‌.
chr_yoh

വഴിയാത്രക്കാർക്ക്‌ പകൽപോലും ദിക്കു തിരിയാത്തവണ്ണം ഉൾബോധമറ്റ്‌ തങ്ങളുടെ ഉൾക്കണ്ണുകൾ കെട്ടപ്പെട്ടുപോകുന്ന നിർപ്പ്‌ എന്നറിയപ്പെട്ടിരുന്ന വിജനമായ ഈ പ്രദേശത്തെ കണ്ണുകെട്ട്‌ നിരപ്പ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ പേരാണ്‌ പിൽക്കാലത്ത്‌ കണ്ണ്യാട്ടുനിരപ്പ്‌ എന്നായിത്തീർന്നത്‌. പള്ളിയകത്ത്‌ പച്ചിലച്ചാറ്‌ ഉപയോഗിച്ചുള്ള മനോഹരങ്ങളായ ചിത്രരചന ചിത്രകലാ വിദഗ്ധന്മാരെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്‌. വളരെയേറെ വർഷങ്ങളായിട്ടും ഈ ചിത്ര കലയുടെ മനോഹാരിത നഷ്ടപ്പെടാതെ ഇന്നും നിലകൊള്ളുന്നു. സിറിയൻ മാത്യകയിൽ പണി കഴിപ്പിച്ചിരിക്കുന്ന ഈ ദേവാലയത്തിന്റെ മുഖവാരം വളരെ ഉയരമുള്ളതും ഭംഗിയേറിയതും ആണ്‌.church123

1876ൽ മുളന്തുരുത്തി പള്ളിയിൽ നടന്ന സുന്നഹദോസിൽ ഈ പള്ളിയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു.

1948 ൽ ഈ പള്ളിയിൽ അനുഷ്ടിച്ച വിശുദ്ധ 13ന്മേൽ കുർബ്ബനയും 1972ൽ നി.വ.ദി.ശ്രീ ഒസ്താത്തിയോസ്‌ തിരുമേനിയുടെയും നി.വ.ദി.ശ്രീ പീലക്സീനോസ്‌ തിരുമേനിയുടെയും കാലം ചെയ്ത ബാവ) നി.വ.ദി.ശ്രീ അത്താനാസ്സിയോസ്‌ തിരുമേനിയുടെയും പ്രധാന കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയും ചരിത്ര സംഭവങ്ങളാണ്‌.

1982 ഫെബ്രുവരി 8ാ‍ം തിയതി അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും മോറാൻ മോർ ഇഗ്നാത്തിയോസ്‌ സാഖാ ഈവാസ്‌ പ്രഥമൻ പാത്രിയർക്കീസ്‌ ബാവ ഈ പള്ളി സന്ദർശ്ശിച്ച്‌ ആശീർവ്വദിക്കുകയുണ്ടായി.
chr_history പള്ളിയുടെ പടിഞ്ഞാറെ വശത്തെ കുരിശ്‌ മഹാപരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ്‌ തിരുമേനി(പരൂമല തിരുമേനി)യാൽ സ്ഥാപിക്കപ്പെട്ടതാണ്‌. കുന്നംകുളത്ത്‌ കാലം ചെയ്ത പരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ്‌ ബാവായും,കാലം ചെയ്ത ശ്രേഷ്ഠ ബാവായും ഈ പള്ളിയിൽ ദീർഗ്ഘകാലം താമസിച്ച്‌ അനുഗ്രഹിക്കുകയുണ്ടായി.

2012 ഫെബ്രുവരി  13ാ‍ം തിയതി പരിശുദ്ധ പാത്രീയർക്കീസ്‌ ബാവായുടെ പ്രതിനിധി ആർച്ച്‌ ബിഷപ്പ്‌ നി.വ.ദി.ശ്രീ  തോമസ്‌ മാർ അത്താനാസിയോസ്‌ മെത്രാപ്പോലിത്തായും ശെമ്മാശനും സംഘവും ശ്രേഷ്ഠ ബാവായോടൊപ്പം വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ച്‌ അനുഗ്രഹിക്കുകയുണ്ടായി.

വിദൂരസ്ഥലങ്ങളിൽ നിന്നു പോലും നാനാജാതി മതസ്ഥരായ വിശ്വാസികൾ താത്പര്യപൂർവ്വം ഈ ദേവാലയത്തിലും കിഴക്കേ കുരിശുപള്ളിയിലും എത്തി നേർച്ചകാഴ്ചകൾ സമർപ്പിച്ച്‌ അനുഗ്രഹം പ്രാപിച്ച്‌ ആത്മസംത്യപ്തരാകുന്നത്‌ സർവ്വസാധാരണമാണ്‌. ഇടവക മെത്രാപ്പോലീത്ത അഭി. ഡോ മാത്യൂസ്‌ മോർ ഈവാനിയോസ്‌ തിരുമേനിയുടെ കീഴിൽ റവ. ഫാ. ജേക്കബ്ബ്‌ കാട്ടുപാടം വികാരിയായും റവ. ഫാ. ഏലിയാസ്‌ തുരുത്തേൽ സഹവികാരിയായും നേത്രത്വം നടത്തിവരുന്ന ഈ ഇടവക മറിയോനമുത്തപ്പന്റെ (മോർ യൂഹാനോൻ മാംദോനോയുടെ) മഹാ മദ്ധ്യസ്ഥതയിലും സംരക്ഷണത്തിൻ കീഴിലും എക്കാലവും നിലകൊള്ളുന്നു.

jp

About JP*

Creative Designer

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>