ദു:ഖ വെള്ളി.. കര്‍ത്താവിന്റെ പീഢാനുഭവത്തിലൂടെ…

Share

Good Friday

ന്ന് ദു:ഖ വെള്ളി. ഇന്നേ ദിവസം നമ്മുടെ കര്‍ത്താവ്‌ നമ്മുടെ പാപങ്ങള്‍ക്ക്‌ മറുവിലയായി കുരിശില്‍ മരിച്ചു. പാപമില്ലാത്തവനായ യേശു പാപികളായ നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടി പീഢകള്‍ സഹിച്ചു. എന്നെയും നിങ്ങളെയും പാപ മരണത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുവാന്‍ അവന്‍ തന്റെ അവസാന തുള്ളി രക്തവും കാല്‍വരിയുടെ ഉന്നതങ്ങളില്‍ ഒഴുക്കിത്തന്നു. ആദാമ്യ പാപത്തെ മോചിച്ച്‌ നഷ്ടമായ പറുദീസായുടെ അനുഭവത്തിലേയ്ക്ക്‌ ആദാമ്യ കുലത്തെ നയിക്കുവാന്‍ അവന്‍ സ്വയം നിന്ദിതനായിത്തീര്‍ന്നു. ഗെത്‌സമനില്‍ കമിഴ്ന്നു വീണു നമ്മുടെ കര്‍ത്താവ്‌ പ്രാര്‍ത്ഥിച്ചു.  ഹ്യദയം പൊട്ടി വിയര്‍പ്പു തുള്ളികള്‍ പോലെ രക്തത്തുള്ളികള്‍ നിലത്തുവീണു. ആ രാത്രിയില്‍ താന്‍ റോമന്‍ സൈന്യത്തിനു മുന്നില്‍ പിടിക്കപ്പെട്ടു.  തന്റെ തിരുശരീര രക്തത്തില്‍ പങ്കു നല്‍കി താന്‍ ഏറെ സ്നേഹിച്ച ശിഷ്യന്‍ യൂദാ കര്‍ത്താവിനെ ഒറ്റു കൊടുത്തു. തന്റെ പ്രിയ ശിഷ്യന്‍ മൂന്നു  തവണ കര്‍ത്താവിനെ തള്ളിപ്പറഞ്ഞു. കയ്യാപ്പായുടെയും,ഹന്നാവിന്റെയും പീലാത്തോസിന്റെയും ഹെറോദാസിന്റെയും എല്ലാം മുന്‍പില്‍ ഒരു  കുറ്റവാളിയെപ്പോലെ നമ്മുടെ കര്‍ത്താവ്‌ വിസ്തരിക്കപ്പെട്ടു.  നീചനായ ബറബ്ബാസിനെ വിട്ടു തരിക കര്‍ത്താവിനെ ക്രൂശിക്ക,ക്രൂശിക്ക എന്നു ജനം ആര്‍ത്തു വിളിച്ചു. അവന്റെ തോളില്‍ ഭാരമേറിയ മരക്കുരിശ്‌  വെച്ചു. യേരുശലേം സ്ത്രീകള്‍ അവനെ അനുഗമിച്ചു. പ്രിയമാതാവ്‌ ഹ്യദയ
വേദനയോടെ പൊട്ടിക്കരഞ്ഞു. കര്‍ത്താവിന്റെ ശരീരം മുഴുവനായി മുറിക്കപ്പെട്ടു.  ചാട്ടവാറടിയേറ്റ്‌ നമ്മുടെ കര്‍ത്താവ്‌ പുളഞ്ഞു. അവന്റെ ശരീരം ഉഴവുചാല്‍ കീറും പോലെ യൂദന്മാര്‍ കീറിക്കളഞ്ഞു. അവനെ നഗ്നനാക്കിക്കൊണ്ട്‌ അവന്റെ വസ്ത്രത്തിനായി അവര്‍ ചീട്ടിട്ടു. അവനെ പരിഹസിച്ചു നിന്ദിച്ചു അവന്റെ മുഖത്ത്‌ തുപ്പി. രണ്ടു കള്ളന്മാരുടെ നടുവില്‍ നിഷ്കളങ്കനായവനെ കുരിശില്‍ തറച്ചു. ലോകത്തിന്റെ രക്ഷകന്‌ കുടിക്കാന്‍ കൈപ്പും കാടിയും കൊടുത്തു. മുള്‍ക്കിരീടം അവന്റെ ശിരസ്സില്‍ തറച്ചു. ചക്കില്‍ ആട്ടിയ മുന്തിരിക്കുല  പോലെ അവന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകി. കള്ളന്മാരില്‍ ഒരുവന്‍  കര്‍ത്താവിനെ പരിഹസിച്ചു. രണ്ടാമന്‍ “നീ രാജ്യത്വം പ്രാപിച്ചു വരുമ്പോള്‍  എന്നേയും ഓര്‍ക്കണമേ” എന്ന് അപേക്ഷിച്ചു. അവന്‌ നമ്മുടെ കര്‍ത്താവ്‌ പറുദീസ വാഗ്ദാനം ചെയ്തു. അവന്റെ വിലാവില്‍ അവര്‍ കുന്തം കൊണ്ട്‌ കുത്തി.  അതില്‍ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു. ഈ ലോകം ഇതുവരേയും കാണത്ത പീഢകള്‍. ഈ ലോകത്തിന്റെ
മുഴുവന്‍ രക്ഷയ്ക്കായ്‌ അവന്‍ കാല്‍വരിയില്‍ മരിച്ചു. വലത്തു ഭാഗത്തെ കള്ളനെപ്പോലെ തെറ്റുകളില്‍ മാനസാന്തിരപ്പെട്ട്‌
നമ്മുക്ക്‌ നമ്മുടെ കര്‍ത്താവിന്റെ കാല്‍വരിയിലെ കുരിശിനോട്‌ ചേര്‍ന്ന് നില്‍ക്കാം. സകല പാപത്തേയും മായ്ചു കളയുന്ന അവന്റെ തിരുരക്തത്തില്‍  നമുക്ക്‌ കഴുകപ്പെടാം. “അവങ്കലേയ്ക്ക്‌ നോക്കിയവര്‍ പ്രകാശിതരായി അവരുടെ മുഖമോ ലജ്ജിച്ചു പോയതുമില്ല”. നമുക്ക്‌ കാല്‍വരിയില്‍ യാഗമായ കര്‍ത്താവിങ്കലേയ്ക്ക്‌ നോക്കി പ്രകാശിതരാകാം. പാപിയായ
തനിയ്ക്കു വേണ്ടി യേശു മരിച്ചു എന്നറിഞ്ഞ ബറബ്ബാസ്‌ കാല്‍വരിയിലേയ്ക്ക്‌  ഓടിച്ചെന്നു. കര്‍ത്താവിന്റെ കുരിശോട്‌ ചേര്‍ന്ന് കരഞ്ഞു. “നീ  എനിക്കു വേണ്ടി മരിച്ചു. ഞാന്‍ നിനക്കു വേണ്ടി ജീവിക്കും” എന്ന് കണ്ണുനീരൊഴുക്കിക്കൊണ്ട്‌ പറഞ്ഞു. കര്‍ത്താവിന്റെ പീഢാനുഭവത്തെ നാം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കുമ്പോള്‍ അവന്‍ നമുക്കു വേണ്ടിയാണ്‌ മരിച്ചത്‌  എന്ന തിരിച്ചറിവോടെ നന്ദിയുള്ളവരായി. നമുക്ക്‌ കര്‍ത്താവിനെ സ്നേഹിക്കാം.  ഹ്യദയങ്ങളെ പാപത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ച്‌ വിശുദ്ധമാക്കി സൂക്ഷിക്കാം. കര്‍ത്താവ്‌ നമ്മളെയും നമ്മുടെ കുടുംബങ്ങളേയും പ്രയാസത്തിലും കണ്ണുനീരിലും
ആയിരിക്കുന്ന എല്ലാവരേയും രക്ഷിക്കുമാറകട്ടെ. ആമീന്‍.

Tintu

About Tintu

Tintu C Raju يسوع هو مخلصي. نفخر بأن نكون من يعقوبي السورية الأرثوذكسية المسيحية www.facebook.com/TintuCRaju

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>