മാതാ പിതാക്കളും, യുവ ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം …..
ഏറണാകുളം കേന്ദ്രികരിച്ച് സാത്താന്‍ ആരാധന കേരളത്തില്‍ വര്‍ദ്ധിക്കുന്നു.
ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് ‘ബ്ലാക്ക്മാസ്’ അഥവാ ‘കറുത്തകുര്‍ബാന’! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!
കേരളത്തില്‍ കൊച്ചി ഉള്‍പ്പെടുന്ന നഗര ഹൃദയങ്ങളില്‍ ഇത്തരം ആളുകളുടെ കൈകളില്‍ അകപെടുന്ന യുവ ജനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ഹിക്കുകയാണ്…പലരും കൂട്ടുകാരുടെ മുന്‍പില്‍ ആളാകാനും ഒരു രസത്തിനും വേണ്ടി തുടങ്ങുന്നതാണ് ഈ സാത്താന്‍ ആരാധനയും അവന്‍റെ മുദ്രകള്‍ അണിഞ്ഞു നടക്കുന്നതും എന്നാല്‍ നാശത്തിലേക്കുള്ള കുറുക്കു വഴിയാണ് ഇതു എന്ന് യുവ തലമുറ തിരിച്ചു അറിയുന്നില്ല ..ക്രിസ്തു എന്നാ വാക്ക് കേള്‍കുമ്പോള്‍ തന്നെ അവര്‍ക്ക് വെറുപ്പും ദേഷ്യവും വരും ..ആത്മീയത പൂര്‍ണമായും നഷ്ടപെടുന്ന അവസ്ഥ …കര്‍ത്താവിനെ എത്ര പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും സാത്താന്‍റെ സ്വധീന്യം മൂലം പ്രാര്‍ത്ഥന തടസമാകുന്ന അവസ്ഥ ..യുവ തലമുറ ഒരുങ്ങി ഇരുപ്പിന്‍..കര്‍ത്താവിന്റ െ വഴി അല്ലാതെ വേറെ ഏതു വഴി നിങ്ങള്‍ തിരഞ്ഞു എടുത്താലും അത് നാശത്തിലേക്കുള്ള പാതയാണ് ..
മാതാ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ മക്കള്‍ അനുകരിക്കുന്ന പലതും സാത്താന്‍റെ ആളുകളുടെ വേഷങ്ങള്‍ ആണ്….ശരീരത്തില്‍ പച്ചകുത്തുക, മുറിവുകള്‍ ഉണ്ടാക്കുക,ആണികള്‍ തറക്കുക,മീശ കളഞ്ഞിട്ട് താടി നീട്ടുക, തലമുടി നീട്ടിവളര്‍ത്തുക, തലമുടിയം താടിയം വിരൂപമാക്കുക, ശരീരത്തെ മലിനമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പുകവലി,മദ്യപാനം,കഞ്ചാവ്, സാത്താന്‍റെ പാട്ടുകള്‍ കേള്‍ക്കുക………..ഇന്ന് പല കുഞ്ഞുങ്ങളും ഈ വകകളെ അനുകരിക്കുമ്പോള്‍ നാം ഭയപെടെണം…നമ്മുടെ മക്കളെ പറഞ്ഞു തിരുത്താന്‍ നാം അല്‍പം മനസെന്കിലും കാണിക്കണം……….
ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് ‘ബ്ലാക്ക്മാസ്’ അഥവാ ‘കറുത്തകുര്‍ബാന’! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!
പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു ‘സിംപല്‍’ ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക ‘എംപ്ലം’ ആണ്!
കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു
തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ..’എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് ‘കറുത്ത’ കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും ‘ബ്ലാക്ക്’ മാസിലുണ്ട്!
മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ ‘എക്സിക്യുട്ടീവ്’കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.
‘കറുത്ത’ കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് വളരെയധികമാണ്. ‘പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്‍റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്‍റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്!
ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്‍റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്‍റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. “തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു”(ഹോസിയാ:5;4 ).
വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. “വ്യഭിചാരത്തിന്‍റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു”(ഹോസിയാ:4;12 ).ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേശു കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.