സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സഭയുടെ വിശ്വാസാചാര നടപടികളനുസരിച്ചുള്ള കർമ്മാനുഷ്ടാനങ്ങൾക്കായി 1872 ഇടവ മാസം ഏഴാം തിയ്യതി ( മെയ് മാസം 20) യേശു ക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനായുടെ നാമത്തിൽ സ്ഥാപിതമായി. വഴിയാത്രക്കാർക്ക് പകൽ പോലും ദിക്കു തിരിയാത്തവണ്ണം ഉൾബോധമറ്റ് തങ്ങളുടെ ഉൾക്കണ്ണുകൾ കെട്ടപ്പെട്ടു പോകുന്ന നിരപ്പ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കണ്ണുകെട്ട് നിരപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേരാണ് പിൽക്കാലത്ത് കണ്ണ്യാട്ടുനിരപ്പ് എന്നായിത്തീർന്നത്. പള്ളിയകത്ത്…
